കർണാടക സംഗീതത്തിലെ ത്രിമൂർത്തികളിലൊരാളായ എൻ.സി വസന്തകോകിലത്തിന്റെ ഒരു ചരമവാർഷികം കൂടി ആരുമറിയാതെ കടന്നു പോയി. വരദാനങ്ങളുടെയും കലകളുടെയും നാടെന്ന് ഊറ്റം കൊള്ളുന്ന ഇരിങ്ങാലക്കുടയിലെങ്ങും ഒരു അനുസ്മരണമോ, ഒരാദരവോ, എന്തിന് അവരെയോർക്കുന്ന ഒരു ഫെയ്സ് ബുക്ക് പോസ്റ്റ് പോലും ഇരിങ്ങാലക്കുടക്കാരൻ കണ്ടില്ല.( ഉണ്ടായിട്ടുണ്ടെങ്കിൽ നല്ലത് ) ആരെയും കുറ്റപ്പെടുത്താനല്ല ഇരിങ്ങാലക്കുടക്കാരൻ രോഷം കൊള്ളുന്നത്. പക്ഷേ നമ്മുടെ നാടിന്റെ ഒരു പ്രതിഭ ചരിത്രത്തിൽ മറവിയുടെ ചവറ്റുകൊട്ടയിലേക്ക് തള്ളപ്പെടരുത് എന്നതു കൊണ്ടും, അടുത്ത വർഷങ്ങളിലെങ്കിലും അവരെ ഓർക്കാൻ ഇരിങ്ങാലക്കുടയിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും എന്ന ആഗ്രഹം കൊണ്ടു മാത്രമാണ്.
ആരായിരുന്നു വസന്തകോകിലം എന്ന് ഈ ലേഖനത്തിലൂടെയറിയാം. എൻ.സി. വസന്തകോകിലം എന്ന പേര് കേൾക്കാത്ത സംഗീതപ്രേമികൾ കുറവായിരിക്കും.1919ൽ ഇരിങ്ങാലക്കുട ‐ കൊടുങ്ങല്ലൂർ റൂട്ടിൽ 'മനയ്ക്കലപ്പടി' എന്ന സ്ഥലത്താണ് കാമാക്ഷി എന്ന വസന്തകോകിലത്തിന്റെ ജനനം. അവരുടെ ജന്മഗൃഹമായ കുന്നത്ത് മഠം ഇപ്പോഴും ഇവിടെയുണ്ട്.
ഒരുകാലത്ത് കർണാടക സംഗീതലോകം അടക്കിവാണ വസന്തകോകിലം എം.എസ്. സുബ്ബലക്ഷ്മിക്കും ഡി.കെ.പട്ടമ്മാളിനുമൊപ്പം ത്രിമൂർത്തികളിലൊരാളായിട്ടാണ് വസന്തകോകിലം അറിയപ്പെട്ടിരുന്നത്. ചെറുപ്രായത്തിൽ തന്നെ അച്ഛൻ നാഗപട്ടണം ചന്ദ്രശേഖര അയ്യർ തന്റെ കുടുംബത്തെ നാഗപട്ടണത്തേക്ക് പറിച്ചുനട്ടു.
ഹരികഥാകാരനായിരുന്ന ഗോപാല അയ്യരായിരുന്നു കാമാക്ഷിയുടെ ആദ്യഗുരു. പിന്നീട് പ്രശസ്ത ഭരതനാട്യം നർത്തകി പത്മാ സുബ്രഹ്മണ്യത്തിന്റെ പിതാവ് കെ. സുബ്രഹ്മണ്യൻ കാമാക്ഷിയെ പതിനേഴാം വയസിൽ മദ്രാസ് മ്യൂസിക് അക്കാദമിയിൽ ചേർത്തു. അദ്ദേഹം തന്നെയാണ് വസന്തകോകിലം എന്ന പേരു നൽകിയതും.
1938ൽ അക്കാദമിയിൽ നിന്ന് ഒന്നാം ക്ലാസോടെ പുറത്തിറങ്ങി. അതിശയിപ്പിക്കുന്ന ശബ്ദ സൗകുമാര്യത്തിന്റെ ഉടമയായ വസന്തകോകിലത്തെ തമിഴ് സംഗീതലോകത്തെ അതികായനായിരുന്ന ടൈഗർ വരദരാചാര്യർ ‘മധുര ഗീത വാണി’ പട്ടം നൽകി ആദരിച്ചു. 1942 മുതൽ 51വരെ ത്യാഗരാജ സംഗീതാലാപന വേദിയിൽ സ്ഥിരം സാന്നിധ്യമായിരുന്നു. 47ന് ശേഷം കവി ശുദ്ധാനന്ദ ഭാരതിയുടെ ഗാനങ്ങൾ പാടി പ്രചരിപ്പിക്കുന്നതിലായിരുന്നു ശ്രദ്ധ.
‘എൻ പള്ളികൊണ്ടീരനയ്യ’, തന്തൈ തായ് ഇരുന്താൽ’, ‘നിദ്രയിൽ വന്ന് നെഞ്ചിലിടം കൊണ്ട’, ആനന്ദനടനം ആടിയാൻ’ തുടങ്ങി വസന്തകോകിലം പാടിയ ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ ഇന്നും ആസ്വാദകരുടെ നാവിൻ തുമ്പിലുണ്ട്. അഭിനയ ജീവിതത്തിലേക്ക് കടന്ന അവർ 7 സിനിമകളിൽ പാടി അഭിനയിച്ചു. അതിൽ ‘ഹരിദാസ്’ അക്കാലത്തെ വൻ വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു. എന്നാൽ സിനിമയിലേക്കുള്ള അവരുടെ പ്രവേശനം കുടുംബജീവിതത്തെ ബാധിച്ചു.
യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിന് സിനിമാ അഭിനയം ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. വലിയ എതിർപ്പും ഭ്രഷ്ടും കൽപ്പിക്കപ്പെട്ടു. അതോടെ വിവാഹ ബന്ധം തകർന്നു. ക്ഷയരോഗം പിടിപ്പെട്ട വസന്തകോകിലത്തിന്റെ ജീവിതാവസാനകാലം ദുരിതപൂർണമായിരുന്നു. മക്കളില്ലാതിരുന്ന വസന്തകോകിലം അവസാന സമയത്ത് സ്വത്തെല്ലാം ദാനം ചെയ്തു.
1951 നവംബർ 7ന് തമിഴ്നാട്ടിലെ ഗോപാലപുരത്ത് 32–ാം വയസിൽ ആ ശബ്ദമാധുര്യം ലോകത്തോട് വിടപറയുമ്പോൾ ഒരുപക്ഷെ പാടിയതിനേക്കാൾ കൂടുതൽ ഗാനങ്ങൾ പാടാൻ ബാക്കിവച്ചായിരുന്നിരിക്കണം എൻ.സി വസന്തകോകിലമെന്ന ഗായിക പോയിട്ടുണ്ടാവുക.തട്ടകം തമിഴ്-നാടായിരുന്നുവെങ്കിലും മലയാളിയായ എം.ജി.ആറിന്റെ കൊല്ലങ്കോടിനടുത്തുള്ള ജന്മഗൃഹം ഏറ്റെടുത്ത് നമ്മൾ സ്മാരകമായി നിലനിർത്തി. എന്നാൽ ഇവിടെ ജനിച്ച് തമിഴ് സിനിമാ - സംഗീത ലോകം കീഴടക്കിയ വസന്തകോകിലത്തിന് അർഹിക്കുന്ന ആദരവ് ലഭിച്ചോ? ഇല്ല എന്ന് ദുഖത്തോടെ പറയട്ടെ.
ആദരവ് ലഭിക്കാൻ അവരെ കുറിച്ച് ഇരിങ്ങാലക്കുടക്കാർ, തൃശൂർക്കാർ, അങ്ങനെ മൊത്തം മലയാളികളും അവരെ കുറിച്ചുള്ള ചരിത്രമറിയേണ്ടതുണ്ട്.ഒരു ഇരിങ്ങാലക്കുടക്കാരൻ എന്ന നിലയിൽ ആ ചരിത്രം പ്രചരിപ്പിക്കുവാനുള്ള ഉത്തരവാദിത്വവും നിങ്ങൾക്കുണ്ട് എന്ന് സ്നേഹത്തോടെ ഓർമ്മിപ്പിച്ചു കൊണ്ട് ...
പാതിയിൽ നിലച്ച കുയിൽ നാദത്തിന്റെ ഓർമ്മകൾക്കു മുന്നിൽ ശിരസ്സ് കുനിച്ചു കൊണ്ട് , ആദരവോടെ ...
ഇരിങ്ങാലക്കുടക്കാരൻ ...

No comments:
Post a Comment