Friday, 15 November 2019

ജീവിക്കാൻ 28000 രൂപ ഒരു ദിവസം ചെലവാക്കാൻ സാധിക്കാത്തവർ മാത്രം ഈ പോസ്റ്റ് വായിക്കുക ...

ഓണ്‍ലൈന്‍ വ്യാപാര സൈറ്റായ  ടവോബാവോയില്‍ 2015ൽ ആ പരസ്യം പ്രത്യക്ഷപ്പെട്ടപ്പോൾ അതു കണ്ട് ചിരിച്ചവരുടെ കൂട്ടത്തിൽ ഇരിങ്ങാലക്കുടക്കാരനുമുണ്ടായിരുന്നു.എന്തായിരുന്നു പരസ്യം എന്നല്ലേ?വായു മലിനീകരണം കൊണ്ട് മനുഷ്യജീവിതം ദുരിതത്തിലായ ചൈനീസ് നഗരവാസികൾക്കായി 28 ഡോളറിന് ഒരു കുപ്പി ഓക്സിജൻ എന്ന നിരക്കിൽ വിൽപ്പനക്ക് വെച്ച പരസ്യമായിരുന്നുവത്.

കനേഡിയൻ കമ്പനിയായ വൈറ്റാലിറ്റി എയര്‍ കാനഡയിലെ ബാന്‍ഫ്, ലേക് ലൂയിസ് മേഖലകളിലെ മലനിരകളില്‍നിന്നും  ശേഖരിച്ചു കുപ്പിയിലാക്കിയ ശുദ്ധവായു കുപ്പികള്‍ വിപണിയിലെത്തിച്ച് ആദ്യ ദിവസം തന്നെ ഇറക്കിയ 500 കുപ്പികളും വിറ്റു തീർന്നതിനെ തുടർന്ന്  700 കുപ്പികള്‍ വീണ്ടുമിറക്കിയ വാർത്ത വായിച്ച് അത്ഭുതപ്പെട്ടിട്ടുമുണ്ട്.

ഇന്ന് എന്റെ രാജ്യ തലസ്ഥാനത്ത് വായു മലിനീകരണം കൊണ്ട് ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കായി ഓക്സിജൻ ബാറുകൾ ആരംഭിച്ചിരിക്കുന്നു.15 മിനുട്ട് ശ്വസിക്കാൻ 299 രൂപ.1 മണിക്കൂറിന്  1196 രൂപ.ഒരു ദിവസത്തേക്ക്  28704 രൂപ .... !!!

ചൈന ദൂരെയാണ്. ഡൽഹി ചൈനയുടെയത്രേം ദൂരം വരില്ല. നാളെ മുംബൈയാകാം, ചെന്നൈയാകാം പിന്നത് കൊച്ചിയും തൃശൂരുമൊന്നുമാകാൻ വലിയ സമയം ആവശ്യമില്ല. ബംഗാൾ ഉൾക്കടലിലൊക്കെ രൂപപ്പെടുന്ന ന്യൂനമർദ്ധം പറഞ്ഞ സമയം കൊണ്ട് കേരള തീരത്തെത്തുന്ന പോലെ. ഒരു ദിവസം ഒരാൾക്കു വേണ്ടി 28000 മുടക്കാൻ ശേഷിയില്ലാത്തവരാണ് ഞാനടക്കം ഇത് വായിക്കുന്ന നിങ്ങളും. പക്ഷേ എനിക്കും നിങ്ങൾക്കും സാധിക്കുന്ന ഒന്നുണ്ട്. ജീവിതകാലം മുഴുവനും കോടികണക്കിന് രൂപയുടെ ഓക്സിജൻ സൗജന്യമായി നമുക്കെത്തിച്ചു തരുന്ന ഓക്സിജൻ ഫാക്റ്ററികൾ തുടങ്ങാൻ. അതിന് യാതൊരു വിധ മുതൽ മുടക്കും നിങ്ങൾ നടത്തേണ്ടതില്ല. ഒരു മൺവെട്ടിയെടുത്ത് 10 മിനുട്ട് ചെലവഴിച്ച് ഒരു മരം നടാനും, ദിവസത്തിൽ 2 മിനുട്ട് ആ മരത്തെ പരിപാലിക്കാനുമുള്ള സമയം മാത്രം നിങ്ങൾ കണ്ടെത്തിയാൽ മതി.അതിന് സാധിക്കുന്നവർ മാത്രം ഈ പോസ്റ്റ് ഷെയർ ചെയ്യുക ...

No comments:

Post a Comment