തെരുവ് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ളവർ കോൺവെന്റ് സ്കൂളിന് പുറകിലെ കാനയിൽ അവശ നിലയിൽ കിടന്നിരുന്ന ഉടുമ്പിന് ഇരിങ്ങാലക്കുടക്കാരുടെ സ്നേഹസ്പർശം.
വിവരം ശ്രദ്ധയിൽ പെട്ട സ്കൂളിനു സമീപം സ്കൂൾ വാനുകൾ പാർക്ക് ചെയ്യുന്ന ഡ്രൈവർമാരുടെ നേതൃത്വത്തിൽ വന്യ ജീവി വകുപ്പിനേയും, വന്യ ജീവി സംരക്ഷകൻ ഫിലിപ്പ് കൊറ്റനല്ലൂരിനേയും വിവരമറിയിച്ചു. ഫിലിപ്പേട്ടൻ ഉടനെ തന്നെ സംഭവ സ്ഥലത്തേക്ക് കുതിച്ചെത്തി ഉടുമ്പിനെ സുരക്ഷിതമായി പിടി കൂടി. അധികം താമസിയാതെ വന്യ ജീവി വകുപ്പുദ്യോഗസ്ഥരും സ്ഥലത്തെത്തി ചേർന്നു.തുടർന്ന് വിദഗ്ദ ചികിത്സ നൽകുന്നതിന് വേണ്ടി ഉടുമ്പിനെ കൊണ്ടുപോയി.
സാധു ജീവികളെ കെട്ടി തൂക്കി കൊല്ലുന്ന വാർത്തകൾ മനസ്സിനെ വിഷമിപ്പിക്കുമ്പോൾ ഇരിങ്ങാലക്കുടക്കാരുടെ കാരുണ്യം നിറഞ്ഞ ഇത്തരം പ്രവൃത്തികളും ലോകമറിയേണ്ടതുണ്ട്.വായിച്ചവർ ഷെയർ ചെയ്യാൻ മറക്കല്ലേ എന്ന് ഇരിങ്ങാലക്കുടക്കാരൻ സ്നേഹപൂർവ്വം ഓർമ്മിപ്പിക്കുന്നു ...
No comments:
Post a Comment